സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും അനുമതി നല്‍കരുതെന്നും കേന്ദ്ര സര്‍കാര്‍
ന്യൂഡെല്‍ഹി: (www.kvartha.com 26.02.2021) സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്നും കോടതികള്‍ നിയപരമായി അനുമതി നല്‍കരുതെന്നും ഡെല്‍ഹി ഹൈകോടതിയില്‍ കേന്ദ്ര സര്‍കാര്‍. ഹിന്ദു വിവാഹം നിയമപ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് കാട്ടി ഡെല്‍ഹി ഹൈകോടതിയിലെത്തിയ ഒരു ഹര്‍ജിയിലാണ് കേന്ദ്ര സര്‍കാര്‍ നിലപാട് അറിയിച്ചത്. അതേസമയം രാജ്യത്തെ പരമ്പരാഗത വിവാഹ സങ്കല്‍പ്പങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണ് സ്വവര്‍ഗ വിവാഹമെന്നും സര്‍കാര്‍ വ്യക്തമാക്കി.
വ്യക്തി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല സര്‍കാരാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിവാഹം എന്ന വ്യവസ്ഥിതിക്ക് വളരെയേറെ പരിശുദ്ധിയാണ് കല്‍പ്പിച്ചു വരുന്നത്.
അതുകെണ്ടു തന്നെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന് നിയമപരമായ അംഗീകാരം എന്നതിലുപരി രാജ്യത്തിന് പുരാതനമായ ചില സംസാകാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, നടപ്പു രീതികള്‍ എന്നിവയുണ്ടെന്നും അവയെ ആശ്രയിച്ചാണ് വിവാഹം എന്ന ചടങ്ങ് നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
Keywords: New Delhi, News, National, Marriage, Court, High Court, Central Government, No fundamental right of same-gender marriage, legal recognition can't be given by court: Central government
Powered by Info News For You

Comments
Post a Comment