പക്ഷിപനി വൈറസ് മനുഷ്യനിലേക്കും; ലോകത്തെ ആദ്യകേസ് റിപോർട് ചെയ്തു
മോസ്കോ: (www.kvartha.com 21.02.2021) പക്ഷിപ്പനി പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നുവെന്നും ലോകത്തിലെ ആദ്യകേസുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നും റഷ്യ. ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശം നല്‍കി. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എന്‍8 വൈറസ് മനുഷ്യനില്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലി ചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. റഷ്യയിലെ വെക്ടര്‍ ലാബ് ഇവരുടെ ശരീരത്തില്‍ വൈറസിന്‍റെ വകഭേദം കണ്ടെത്തുകയായിരുന്നു. ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സി മേധാവി അന്ന പൊപ്പോവ ഈ കാര്യം ജനങ്ങളെ അറിയിച്ചത്.
എന്നാല്‍ ഈ ഫാം ജീവനക്കാര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നമൊന്നും റിപോർട് ചെയ്തിട്ടില്ല. ഇവര്‍ക്ക് ഫാമില്‍ നിന്നായിരിക്കാം ശരീരത്തില്‍ വൈറസ് ബാധയുണ്ടായത് എന്നാണ് കരുതുന്നത്. വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ ആരോഗ്യ ഏജന്‍സി മേധാവി അന്ന പൊപ്പോവ പറഞ്ഞു.

റഷ്യയുടെ വാദങ്ങള്‍ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതില്‍ ഉണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ വിലയിരുത്തുമെന്നും ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.
Keywords: News, World, Russia, Mosco, Bird Flu, Report, WHO, Health, World Health Organisation, Virus, Humans, world's first case, Bird flu virus to humans; The world's first case was reported.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment