സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ മുഖമുദ്ര; കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക

വാഷിംങ്ടണ്‍: (www.kvartha.com 04.02.2021) സമാധാനപരമായ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നെന്ന് അമേരിക. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിപണിയെ കാര്യക്ഷമമാക്കുമെന്നും സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും അമേരിക പറഞ്ഞു.  

സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധിയുള്ള ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യന്‍ സുപ്രീംകോടതി തന്നെ ഇത് വ്യക്തമാക്കിയതാണെന്നും അമേരികയിലെ സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ നടപകടികളില്‍ അമേരികന്‍ കോണ്‍ഗ്രസ് അംഗം ഹാലി സ്റ്റീവന്‍സ് പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലുടനീളമുള്ള കര്‍ഷകരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കണമെന്നും തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍ ട്വിറ്ററില്‍ കുറിച്ചു.

Washington, News, World, Farmers, America, US backs India's new farm laws, says it will improve efficiency of markets

Keywords: Washington, News, World, Farmers, America, US backs India's new farm laws, says it will improve efficiency of markets


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?