കര്‍ഷക സമരത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭ



ന്യൂഡെല്‍ഹി: (https://ift.tt/3aCODIF) കര്‍ഷക സമരത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. വിഷയത്തില്‍ സര്‍കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

ട്രാക്ടര്‍ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ദേശീയപാത ഉപരോധിക്കും. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. ഡെല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച പുറത്തിറക്കി. അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. 

News, National, India, New Delhi, Farmers, Protesters, Government, UN, UN Human Rights calls for restraint by govt, protesters during farmers' protest in India


സര്‍കാര്‍ ഉദ്യോഗസ്ഥരുമായോ ജനങ്ങളുമായോ തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് കടന്ന് ഉപരോധം നടത്താന്‍ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടി.

Keywords: News, National, India, New Delhi, Farmers, Protesters, Government, UN, UN Human Rights calls for restraint by govt, protesters during farmers' protest in India

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?