സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കോവിഡ് പരിശോധന; മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിയ്ക്ക് ടെന്‍ഡര്‍ നല്‍കി


തിരുവനന്തപുരം: (https://ift.tt/3aRDAg6) സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ കോവിഡ് പരിശോധന. ഇതിനായി മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിയ്ക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധന നിരക്ക്. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാര്‍ഗ നിര്‍ദേശം. 

സര്‍കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുവാനും നിര്‍ദ്ദേശമുണ്ട്. 

News, Kerala, State, Thiruvananthapuram, Trending, Health, Health and Fitness, Lifestyle & Fashion, COVID-19, Technology, Business, Finance, A tender has been awarded to a private company to set up mobile RTPCR labs


കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപോര്‍ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍നിന്നുളളവര്‍ക്ക് പ്രവേശനം നല്‍കൂവെന്ന്  മഹാരാഷ്ട്ര, കര്‍ണാടക മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഒഡീഷ പശ്ചിമ ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാന്‍ സൗകര്യം ലഭിക്കുന്നത് യാത്രക്കാര്‍ക്കും ആശ്വാസകരമായിരിക്കും.

Keywords: News, Kerala, State, Thiruvananthapuram, Health, Health and Fitness, Lifestyle & Fashion, COVID-19, Technology, Trending, Business, Finance, A tender has been awarded to a private company to set up mobile RTPCR labs

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?