നടി റിമ കല്ലിങ്കലിന്റെ നൃത്തസംരംഭമായ മാമാങ്കം ഡാൻസ് കമ്പനി താൽകാലികമായി നിർത്തുന്നു

കൊച്ചി: (www.kvartha.com 04.02.2021) മലയാളികളുടെ പ്രിയ നടിയായ റിമ കല്ലിങ്കലിന്റെ നൃത്തസംരംഭമായ മാമാങ്കം ഡാൻസ് കമ്പനി
കോവിഡ് പ്രതിസന്ധിമൂലം നിർത്തിവയ്ക്കുന്നു. കൊവിഡ് പ്രതിസന്ധികള്‍ സ്ഥാപനത്തെയും ബാധിച്ചതാണ് പൂര്‍ണ്ണമായി അടച്ചിടാന്‍ കാരണമെന്ന് താരം തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായാ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

പ്രവര്‍ത്തനമാരംഭിച്ച് ആറുവര്‍ഷത്തിനുശേഷമാണ് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നു റിമ പറഞ്ഞു.

Maamangkam Dance Company

റിമ കല്ലിങ്കലിന്റെ പോസ്റ്റിന്റെ പൂർണരൂപം

‘കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപാർട്‌മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്‌സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വർക് ഷോപുകള്‍, ഫ്ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്പുകള്‍. എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. ഈ ഇടത്തെ യാഥാർഥ്യമാക്കുന്നതിൽ എനിക്കൊപ്പം നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, സപോർട് ചെയ്ത എല്ലാവർക്കും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും'

Keywords: Rima Kallingal, Dance, COVID-19, Instagram, Actress Rima Kallingal's dance venture Maamangkam Dance Company has been Temporarily Stopping.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?