ഗവ. ഹോമിയോപതിക് മെഡികല്‍ കോളജില്‍ അനാടമി അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: (www.kvartha.com 11.02.2021) കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡികല്‍ കോളജിലെ അനാട്ടമി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട്-ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളുടെ വെബ് സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോമിനോടൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഉണ്ടാകണം.
അംഗീകൃത സര്‍വകലാശാലയുടെ മൂന്ന് വര്‍ഷ കാലയളവുള്ള റഗുലര്‍ എം ഡി(ഹോമിയോ) ബിരുദവും, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡികല്‍ കോളജിലെ അനാടമി വകുപ്പില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിര രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് നേടിയിരിക്കണം. വേതനം സര്‍കാര്‍ തീരുമാനത്തിനു വിധേയമായിരിക്കും.
പ്രായം 2021 ജനുവരി ഒന്നിന് 40 വയസിനുമുകളിലാകരുത്. എസ് സി/എസ് റ്റി/ഒബിസി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ഐരാണിമുട്ടം, മണക്കാട് പി ഒ, തിരുവനന്തപുരം-695 009 എന്ന വിലാസത്തില്‍ 20നകം ലഭിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഫോണ്‍/ഇ-മെയില്‍/കത്തു മുഖേന അഭിമുഖത്തിന് ക്ഷണിക്കും.
Keywords: Kozhikode, News, Kerala, Job, Application, Applications are invited for the post of Anatomy Associate Professor in the College of Govt Homoeopathic Medical
Powered by Info News For You

Comments
Post a Comment