വിദ്യാശ്രീ പദ്ധതിക്ക് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്


തിരുവനന്തപുരം: (https://ift.tt/2Nehk7f) വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് നല്‍കുന്ന 'വിദ്യാശ്രീ പദ്ധതി'ക്ക് തുടക്കമായി. പദ്ധതി 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെ എസ് എഫ് ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ എസ് എഫ് ഇയും കുടുംബശ്രീയും മാറി. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ ലാപ്‌ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാപ്‌ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി അദ്ദേഹം ഓണ്‍ലൈനായി സംവദിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 14 ജില്ലകളിലായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയപ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്നതിനാണ് സര്‍കാര്‍ വിദ്യാശ്രീ പദ്ധതി ആരംഭിച്ചത്.

News, Kerala, State, Thiruvananthapuram, Education, Students, Study, Laptop, Pinarayi Vijayan, Chief Minister, Technology, Vidyasree project launched; Students get cheap price laptops


സാധാരണക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുകയും 1500 രൂപ അടച്ചാല്‍ തന്നെ ലാപ്‌ടോപ് നല്‍കുകയും പരമാവധി ഡിസ്‌കൗണ്ട് നല്‍കിക്കൊണ്ട് 7000 രൂപയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ലാപ്‌ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയല്‍ക്കൂട്ട അംഗങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 1,23,005 പേരാണ് ലാപ്‌ടോപ് വാങ്ങാന്‍ തയാറായി മുന്നോട്ടുവന്നത്. 17343 പേര്‍ ലാപ്‌ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു.

വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍കാരും നാല് ശതമാനം പലിശ കെ എസ് എഫ് ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്ക് ലാപ്‌ടോപ് ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ, മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്‌സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അര്‍ഹരായവര്‍ക്ക് പിന്നാക്ക-മുന്നാക്ക കോര്‍പ്പപറേഷനുകള്‍ക്ക് അവരുടെ ഫന്‍ഡില്‍ നിന്നും സബ്‌സിഡി നല്‍കാനാവും. ടെന്‍ഡറില്‍ പങ്കെടുത്ത സാങ്കേതിക മേന്‍മ പുലര്‍ത്തുന്ന എല്ലാ ലാപ്‌ടോപ് കമ്പനികളെയും എംപാനല്‍ ചെയ്തു കൊണ്ട് കുട്ടികള്‍ക്ക് ആവശ്യമുള്ള ലാപ്‌ടോപ് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി. 

Keywords: News, Kerala, State, Thiruvananthapuram, Education, Students, Study, Laptop, Pinarayi Vijayan, Chief Minister, Technology, Vidyasree project launched; Students get cheap price laptops

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?