എല്‍ഡിഎഫ് വിട്ടു; ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് മാണി സി കാപ്പന്‍



കോട്ടയം: (https://ift.tt/3tTcJrj) എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍  ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ശരദ് പവാറും പ്രഫുല്‍ പട്ടേലും ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തിയ ശേഷം 
ശനിയാഴ്ച വൈകിട്ടോടെ തീരുമാനം ഉണ്ടാകും. എന്‍സിപി കേന്ദ്ര നേതൃത്വം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

News, Kerala, State, Kottayam, Politics, Political Party, UDF, LDF, Mani C Kappan left the LDF; Will work in the UDF as a constituent party


തന്നോടൊപ്പമുള്ള എന്‍സിപി നേതാക്കളും യുഡിഎഫില്‍ ചേരും. ഒന്‍പത് സംസ്ഥാന ഭാരവാഹികള്‍, അഖിലേന്ത്യാ സെക്രടറി, ഏഴ് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്റെ കൂടെ ഉണ്ടാകും. പാലായിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പിന്തുണയും തനിക്കാണെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
 
Keywords: News, Kerala, State, Kottayam, Politics, Political Party, UDF, LDF, Mani C Kappan left the LDF; Will work in the UDF as a constituent party

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?