സ്വാശ്രയ മെഡികല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡെല്‍ഹി: (www.kvartha.com 26.02.2021) സ്വാശ്രയ മെഡികല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കഴിഞ്ഞ നാലു വര്‍ഷത്തെ സ്വാശ്രയ മെഡികല്‍ ഫീസ്, നിര്‍ണയ സമിതിയ്ക്ക് പുനര്‍നിര്‍ണയിക്കാമെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഫീസ് പുതുക്കി നിശ്ചയിക്കാനുള്ള ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

കഴിഞ്ഞ നാലു വര്‍ഷത്തെ ഫീസ് നിര്‍ണയ സമിതിയ്ക്ക് നിര്‍ണയിക്കാം. ഇതിനായി മാനേജ്‌മെന്റുകള്‍ സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കുളളില്‍ ഫീസ് പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഫീസ് നിര്‍ണയം വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ ആകരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

New Delhi, News, National, Supreme Court of India, Government, Students, Supreme Court orders revision of self-financed medical fees

Keywords: New Delhi, News, National, Supreme Court of India, Government, Students, Supreme Court orders revision of self-financed medical fees


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?