മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു; സൈനിക വാഹനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി
ജമ്മു: (www.kasargodvartha.com 02.02.2021) ജമ്മു കശ്മീരില്‍ മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടതോടെ സൈനിക വാഹനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. ആര്‍മിയുടെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ നരിക്കൂട്ടിലെ പ്രസവ വേദന കൊണ്ട് പുളയുന്ന യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും മഞ്ഞ് വീഴ്ച മൂലം തങ്ങളുടെ ആംബുലന്‍സിന് സ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ട് കളറൂസ് കമ്പനി കമാന്‍ഡര്‍ക്ക് ആശാ വര്‍ക്കറുടെ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടന്‍ തന്നെ ആര്‍മിയുടെ ആംബുലന്‍സിനൊപ്പം മെഡിക്കല്‍ സംഘവും നരിക്കൂട്ടിലെത്തുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ യുവതിക്ക് പ്രസവ വേദനയെ തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും യുവതിയെ ശുശ്രൂഷിക്കാനുണ്ടായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Keywords: Jammu, News, National, Woman, Birth, Baby, Army, hospital, Roads Blocked By Snow, Woman Gives Birth In Army Vehicle
Powered by Info News For You

Comments
Post a Comment