പണ്ടാര അടുപ്പില്‍ തീപകര്‍ന്നു; ഒരു വര്‍ഷത്തെ പ്രാര്‍ഥനാ നിര്‍ഭരമായ കാത്തിരിപ്പിനൊടുവില്‍ ഭക്തമാനസങ്ങള്‍ക്കു സാഫല്യ നിമിഷം, ആറ്റുകാലമ്മയ്ക്ക് പൊങ്കാല

തിരുവനന്തപുരം: (www.kvartha.com 27.02.2021) ഒരു വര്‍ഷത്തെ പ്രാര്‍ഥനാ നിര്‍ഭരമായ കാത്തിരിപ്പിനൊടുവില്‍ ഭക്തമാനസങ്ങള്‍ക്കു സാഫല്യ നിമിഷം. ക്ഷേത്ര തിടപ്പളളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍, ശശിതരൂര്‍ എം പി, എം എല്‍ എമാരായ വി എസ് ശിവകുാമര്‍, വി കെ പ്രശാന്ത്, ഒ രാജഗോപാല്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.Attukal Pongala begins sans massive crowd, Thiruvananthapuram, News, Religion, Attukal Pongala, Pilgrimage, Kerala
കോവിഡിന്റെ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് ഒരുക്കിയ പൊങ്കാലയടുപ്പുകളില്‍ അമ്മയ്ക്കു നൈവേദ്യമര്‍പിച്ചു ഭക്തര്‍ അനുഗ്രഹ പുണ്യമറിയും. രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞതോടെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി പി ഈശ്വരന്‍ നമ്പൂതിരിക്കു കൈമാറി.

ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പുകളില്‍ പകര്‍ന്ന ശേഷം സഹമേല്‍ശാന്തി പണ്ടാര അടുപ്പു ജ്വലിപ്പിച്ചു. ഭക്തര്‍ വീടുകളിലൊരുക്കിയിട്ടുള്ള അടുപ്പുകളില്‍ തങ്ങളുടെ പൊങ്കാല വിഭവങ്ങള്‍ സ്വയം നിവേദിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായതിനാല്‍ ക്ഷേത്രത്തിനുളളില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പിക്കുന്നത്. ക്ഷേത്രവളപ്പിലും ഭക്തര്‍ക്ക് പൊങ്കാല ഇടാന്‍ അനുവാദമില്ല. പൊതുസ്ഥലത്ത് പൊങ്കാലയര്‍പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഉച്ച കഴിഞ്ഞ് 3.40നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം ഏഴ് മണിയോടെ കുത്തിയോട്ട ചടങ്ങുകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഒരു ബാലന്‍ മാത്രമാണ് കുത്തിയോട്ട ചടങ്ങില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ ഒരു മണിയ്ക്ക് ക്ഷേത്ര നട അടയ്ക്കും.

Keywords: Attukal Pongala begins sans massive crowd, Thiruvananthapuram, News, Religion, Attukal Pongala, Pilgrimage, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?