ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നില്‍ കുടുംബ വഴക്കാണെന്ന് ബന്ധുക്കള്‍, യുവതിയുടെ നില ഗുരുതരം


തിരുവനന്തപുരം: (https://ift.tt/39XOWii) ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് ജോലി ചെയ്യുന്ന ബാങ്കിന് മുന്നില്‍ വെച്ച് ഭാര്യ സിനിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഗദീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശനിയാഴ്ച വൈകിട്ടാണ് വിഴിഞ്ഞത്തെ എസ്ബിഐ ബാങ്ക് ജീവനക്കാരിയായ സിനിക്ക് കുത്തേറ്റത്. ബാങ്കിന് പുറത്ത്  കൈയില്‍ കത്തിയുമായെത്തി കാത്തിരുന്ന സുഗദീശന്‍ ഭാര്യ സിനിയെ  ഇവര്‍ ഇറങ്ങിവന്നപ്പോള്‍ കുത്തിയായിരുന്നു. പരിക്കേറ്റ സിനിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡികല്‍ കോളജിലേക്കും തുടര്‍ന്ന് കിംസ് ആശുപത്രിയിലേക്കും മാറ്റി. 

News, Kerala, State, Thiruvananthapuram, Family, Crime, Husband, Wife, Hospital, Injured, Police, Custody, Bank employee stabbed; Relatives say family quarrel behind


നെഞ്ചിനും വയറിനുമടക്കം കുത്തേറ്റതിനാല്‍ സിനിയുടെ അവസ്ഥ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവ സ്ഥലത്തു വെച്ചുതന്നെ സുഗദീശനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ തമ്മില്‍ നേരത്തെയും പലതവണ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞു.

Keywords: News, Kerala, State, Thiruvananthapuram, Family, Crime, Husband, Wife, Hospital, Injured, Police, Custody, Bank employee stabbed; Relatives say family quarrel behind

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?