മകന്റെ അസുഖത്തില്‍ മനോവിഷമം; രണ്ടു മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
നാഗര്‍കോവില്‍: (www.kasargodvartha.com 17.02.2021) രണ്ട് മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നാഗര്‍കോവിലിന് സമീപം പറക്ക ചെട്ടിത്തെരുവില്‍ കണ്ണന്‍ (43), ഭാര്യ സരസ്വതി (37), മക്കളായ അനുഷ്‌ക (10), വിവാസ് (നാല്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിന്റെ വാതില്‍ ഏറെ നേരമായും തുറക്കാത്തതിനെ തടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടത്.
രണ്ടു കുട്ടികളെ വിഷം നല്‍കി കൊന്നശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ സൂചിപ്പിട്ടുള്ളതായി രാജാക്കമംഗലം പൊലീസ് അറിയിച്ചു.
Keywords: News, Kerala, Death, Suicide, Killed, Police, Children, Parents, Man and woman committed suicide after killing two
Powered by Info News For You

Comments
Post a Comment