ജീവന്‍രക്ഷാ പ്രിവിലേജ് കാര്‍ഡ്: ബ്രോഷര്‍ പ്രകാശനം ചെയ്തു

അബുദാബി (www.evisionnews.co): കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പുമായി സഹകരിച്ച് എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ജീവന്‍ രക്ഷാ പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കുന്നു. മികച്ച ചികിത്സ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രിവിലേജ് കാര്‍ഡ് നടപ്പിലാക്കുന്നത്. അബുദാബിയിലും മുസ്സഫയിലുമുള്ള വി പി എസ് ഹോസ്പിറ്റലിലാണ് ഈ സേവനം ലഭ്യമാവുക.

പ്രിവിലേജ് കാര്‍ഡിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബി എല്‍എല്‍എല്‍ ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. റിയാസ് ഇബ്രാഹിം കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡന്റ്് കെകെ സുബൈറിന് നല്‍കി പ്രകാശനം ചെയ്തു. അബുദാബി കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ സലീം നാട്ടിക, മണ്ഡലം കെഎംസിസി ഭാരവാഹികളായ റാഷിദ് എടത്തോട്, യു.വി ശബീര്‍, നസീര്‍ കമ്മാടം സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?