തിരുവനന്തപുരത്ത് പ്രായമായ മാതാവിനെ വാടക വീട്ടിനുള്ളില്‍ ഉപേക്ഷിച്ച് മകള്‍ കടന്നുകളഞ്ഞു; പൂട്ടിയിട്ട വൃദ്ധയെ കണ്ടെത്തിയത് ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍
തിരുവനന്തപുരം: (https://ift.tt/37eZJmk) പ്രായമായ മാതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകള്‍ കടന്നുകളഞ്ഞു. തിരുവനന്തപുരം ഞാണ്ടൂര്‍കോണത്താണ് വൃദ്ധയെ ഉപേക്ഷിച്ച് മകള്‍ പോയത്. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭര്‍ത്താവും വാടക വീട്ടില്‍ ഉപേക്ഷിച്ചത്.
വീട് പൂട്ടി വെള്ളിയാഴ്ച വീടിന്റെ ഉടമയ്ക്ക് താക്കോല്‍ കൊടുത്ത് മകളും ഭര്‍ത്താവും മടങ്ങി. വൈകിട്ട് വീട്ടില്‍ നിന്ന് ശബ്ദം കേട്ട അയല്‍വാസികള്‍ ആണ് വൃദ്ധയെ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈലാണ് ഇവര്‍ ഞാണ്ടൂര്‍കോണത്ത് വാടക വീട് എടുത്ത് താമസത്തിനായി എത്തിയത്.
Powered by Info News For You

Comments
Post a Comment