യൂത്ത് ലീഗ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി: ഹമീദ് മഞ്ഞംപാറ പ്രസി, ബിഎ ലത്തീഫ് ജന സെക്ര
കാസര്‍കോട് (www.evisionnews.co): കാറഡുക്ക പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ ബോഡി യോഗം ഹമീദ് മഞ്ഞംപാറയുടെ അധ്യക്ഷതയില്‍ കാസര്‍കോട് നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ മൊയ്ദീന്‍ കുഞ്ഞി സിഎ നഗര്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി അവസാനം ഏകദിന പാര്‍ട്ടി പഠന ക്ലാസ് സംഘടിപ്പിക്കാനും ഫെബ്രുവരി 14ന് നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: ഹമീദ് മഞ്ഞംപാറ (പ്രസി), ബിഎ ലത്തീഫ് ആദൂര്‍ (ജന. സെക്ര), അഷ്റഫ് കുണ്ടാര്‍ (ട്രഷ), സിഎം അഹമ്മദ്, സിദ്ദീഖ് സിഎ നഗര്‍ (വൈസ് പ്രസി്), എംഎ അലി (സെക്ര).
Powered by Info News For You
Comments
Post a Comment