മൂന്നര മാസം മുമ്പ് സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



റിയാദ്: (https://ift.tt/3aRDAg6) മൂന്നര മാസം മുമ്പ് സൗദി അറേബ്യയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം കെ എം സി സി പ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. നവംബര്‍ രണ്ടിന് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ച ചന്ദ്രപ്രകാശ് സിങിന്റെ മരണവിവരം റിയാദ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടില്‍ അയക്കാന്‍ റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിങ്ങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ശ്രമം തുടങ്ങിയത്. 

പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച പാസ്‌പോര്‍ട് പകര്‍പ് വെച്ച് ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചു. മരിച്ച ചന്ദ്രപ്രകാശിന്റെ സുഹൃത്ത് നല്‍കിയ വിവരം അടിസ്ഥാനമാക്കി കുടുംബവുമായി ബന്ധപ്പെട്ടു. കമ്പനിയുടെ വിവരങ്ങള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. പൊലീസും ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. 

ഒടുവില്‍ കമ്പനിയുടെ വിവരം ലഭിച്ചെങ്കിലും കമ്പനിയില്‍ 10 ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും പിന്നീട് ഒളിച്ചോടിയെന്നുമാണ് വിവരം ലഭിച്ചത്. ഒളിച്ചോടിയതായി രേഖാമൂലം റിപോര്‍ട് ചെയ്തിട്ടുമുണ്ടായിരുന്നില്ല. ഇഖാമ ലഭിക്കാഞ്ഞതിനാല്‍ പാസ്പോര്‍ട് വിഭാഗത്തില്‍ വിവരങ്ങളില്ലെന്ന കാരണത്താല്‍ മരണ സെര്‍ടിഫികറ്റും ഫൈനല്‍ എക്‌സിറ്റും നേടാനായില്ല. 

കോവിഡ് പ്രോടോകോള്‍ നിലവിലുള്ളതിനാല്‍ അധിക ദിവസം മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിക്കാറില്ല. മറവ് ചെയ്യാനുള്ള രേഖ പൊലീസില്‍ നിന്ന് മോര്‍ചറിയിലേക്ക് അയക്കുകയും ചെയ്തു. അമ്മയ്ക്ക് മകന്റെ മൃതദേഹം കാണണമെന്ന അഭ്യര്‍ഥന പ്രകാരം പൊലീസും മോര്‍ചറിയുമായും ബന്ധപ്പെട്ട് മൃതദേഹം സൗദിയില്‍ മറവ് ചെയ്യരുതെന്ന് സിദ്ദീഖ് ആവശ്യപ്പെട്ടു. 

News, World, Gulf, Riyadh, Saudi Arabia, Dead Body, Death, Mother, Mortal remains of Indian expatriate repatriated after three months from Saudi Arabia


സ്‌പോണ്‍സര്‍ ചുമതലപ്പെടുത്തിയ കമ്പനി പ്രതിനിധിയുടെ അലംഭാവം കാരണം നടപടികള്‍ വൈകി. സ്‌പോണ്‍സറെ നേരിട്ട് കണ്ടെങ്കിലും കമ്പനി പ്രതിനിധി അനാസ്ഥ തുടര്‍ന്നു. ഒടുവില്‍  പൊലീസുമായി ബന്ധപ്പെട്ട് കമ്പനിക്കുള്ള സര്‍കാര്‍ സേവനം തടഞ്ഞു. യാത്രാരേഖകളെല്ലാം ശരിയായി വിമാനടികെറ്റ് കണ്‍ഫേം ചെയ്യുകയും ചെയ്തു. 

എന്നാല്‍ ബുധനാഴ്ച രാത്രി എയര്‍പോര്‍ടിലെത്തിക്കേണ്ട മൃതദേഹം തിരിച്ചറിയാനും രേഖകളില്‍ ഒപ്പിടാനും കമ്പനി പ്രതിനിധി എത്തിയില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പൊലീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിലേക്ക് രേഖകള്‍ മാറ്റുകയും മൃതദേഹത്തിന്റെ ഫോടോ അമ്മയ്ക്ക് അയച്ച് തിരിച്ചറിയുകയും എയര്‍പോര്‍ടിലേക്കെത്തിക്കുകയും ചെയ്തു. 

വ്യാഴാഴ്ച രാവിലെ 10.30നുളള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഡെല്‍ഹിയിലേക്ക് കൊണ്ട് പോയി. എയര്‍പോര്‍ടിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വെല്‍ഫെയര്‍ വിങ് ഉപവിഭാഗം ദാറുസലാം കണ്‍വീനര്‍ ഉമര്‍ അമാനത്തും രേഖകള്‍ തയ്യാറാക്കുന്നതിനായി ശിഹാബ് പൂത്തേഴത്ത്, ദഖ്വാന്‍ എന്നിവരും സഹായത്തിനുണ്ടായിരുന്നു. 

ഇന്ത്യന്‍ എംബസി, പൊലീസ് സ്റ്റേഷന്‍, ശുമൈസി മോര്‍ചറി, കാര്‍ഗോ ഓഫീസ്, എയര്‍പോര്‍ട് കാര്‍ഗോ എന്നിവിടങ്ങളുടെ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

Keywords: News, World, Gulf, Riyadh, Saudi Arabia, Dead Body, Death, Mother, Mortal remains of Indian expatriate repatriated after three months from Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?