സണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്; നടിയുടെ ബാങ്ക് അകൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചു


കൊച്ചി: (https://ift.tt/3u1MUFA) ബോളിവുഡ് നടി സണി ലിയോണിനെതിരെയുള്ള വഞ്ചനാ കേസില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അകൗണ്ട് സ്റ്റേറ്റ്മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. സണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ അകൗണ്ടിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഇതേ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടന്നേക്കുമെന്നാണ് വിവരം.

പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ്. 

കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു. ഇതിന് പിന്നാലെ സണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 

News, Kerala, Kochi, Sunny Leona, Case, Crime Branch, Bank, Finance, Actress, Entertainment, Crime Branch against Sunny Leone; Bank account statement collected


എന്നാല്‍ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.

Keywords: News, Kerala, Kochi, Sunny Leona, Case, Crime Branch, Bank, Finance, Actress, Entertainment, Crime Branch against Sunny Leone; Bank account statement collected

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?