മനോദൗര്‍ബല്യമുള്ളയാളുടെ ദേഹത്ത് ബസ് ജീവനക്കാരന്‍ ചൂടുവെള്ളം ഒഴിച്ചതായി പരാതി
ചങ്ങനാശേരി: (www.kvartha.com 16.02.2021) മനോദൗര്‍ബല്യമുള്ളയാളുടെ ദേഹത്ത് ബസ് ജീവനക്കാരന്‍ ചൂടുവെള്ളം ഒഴിച്ചതായി പരാതി. കഴിഞ്ഞദിവസം പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനസിക ദൗര്‍ബല്യമുള്ള തൃക്കൊടിത്താനം സ്വദേശിയായ യുവാവ് സ്റ്റാന്‍ഡിലൂടെ കറങ്ങുന്നത് പതിവാണ്.

ഇയാളുടെ ദേഹത്ത് ചങ്ങനാശേരി കവിയൂര്‍ റൂട്ടിലോടുന്ന ബസ് ജീവനക്കാരന്‍ ചൂടുവെള്ളം ഒഴിച്ചെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Complaint that a bus employee poured hot water on the body of a mentally ill person, News, Local News, Complaint, Police, Probe, Kerala.
Powered by Info News For You
Comments
Post a Comment