പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് കരാറുകാരനായ വയോധികന് പരിക്ക്
ചെറുതുരുത്തി: (www.kvartha.com 18.02.2021) പൈങ്കുളം വാഴാലിക്കാവ് പൂരത്തിനിടെ കരിമരുന്നിന് തീപിടിച്ച് കരാറുകാരനായ വയോധികന് പരിക്ക്. വാഴാലിപ്പാടം പറക്കാട്ട് പടി വീട്ടില്‍ രാമകൃഷ്ണനാ(60)ണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലു മണിക്കാണ് അപകടം. കതിനയില്‍ നിറക്കാന്‍ കരിമരുന്നുമായി പോകുന്നതിനിടെ തീപൊരി ബക്കറ്റിലേക്ക് വീഴുകയും, തീ ആളി പടരുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വെടിമരുന്ന് കൈകാര്യം ചെയ്തതിന് രണ്ടുപേര്‍ക്കെതിരേയും വേലാഘോഷ കമ്മിറ്റിക്കെതിരേയും പൊലീസ് കേസെടുത്തു.
File Photo:
Keywords: News, Kerala, Injured, Fire, hospital, Police, Case, Contractor injured in fireworks during Pooram
Powered by Info News For You

Comments
Post a Comment