മദ്യം വാങ്ങി തിരിച്ചെത്തിയപ്പോള്‍ വാഹനം വച്ചിരുന്ന സ്ഥലം മറന്നുപോയി; പോരേ പുകില്, ആകെ പൊല്ലാപായി, പൊലീസ് എത്തി അന്വേഷണവും ആരംഭിച്ചു; പിന്നീട് സംഭവിച്ചത്!
മല്ലപ്പള്ളി: (www.kvartha.com 25.02.2021) മദ്യം വാങ്ങാനുള്ള ആവേശത്തില്‍ യുവാവിന് ഇരുചക്രവാഹനം വച്ച സ്ഥലം മറന്നുപോയി. പല സ്ഥലങ്ങളിലും ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മോഷണം പോയെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തി. പട്ടാപകല്‍ നടന്ന മോഷണം അന്വേഷിക്കാനെത്തിയ പൊലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. താക്കോല്‍ ഉള്‍പെടെ വാഹനം കണ്ടെത്തിയതോടെയാണ് തനിക്കു പറ്റിയ അബദ്ധം യുവാവിനു മനസിലായത്.

നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്‌റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ നിന്നു മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പൊലീസിലെത്തിയത്. ജോലിക്കിടെ അല്‍പംകൂടി ലഹരിയാകാമെന്നുള്ള താത്പര്യമാണ് യുവാവിനെ മദ്യശാലയില്‍ എത്തിച്ചത്. എന്നാല്‍ മദ്യം അകത്താക്കാനുള്ള തിടുക്കം കാരണം ഇരുചക്രവാഹനത്തിന്റെ കാര്യവും മറന്നു.
എന്നാല്‍, വാഹനം കണ്ടെത്തിയെങ്കിലും പൊലീസ് വിട്ടുകൊടുത്തില്ല. മോഷണംപോയി എന്ന് തെറ്റിദ്ധരിപ്പിച്ചതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. രേഖകള്‍ ഹാജരാക്കിയാല്‍ വാഹനം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ പൊലീസ് വിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ബവ്‌റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയ്ക്കു സമീപമായിരുന്നു സംഭവം.
Keywords: When he returned after buying alcohol, he forgot where the vehicle was parked; In total disarray, the police arrived and began an investigation; What happened next!, Police, News, Probe, Bike, Theft, Complaint, Custody, Humor, Kerala.
Powered by Info News For You
Comments
Post a Comment