ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി


ആലപ്പുഴ: (https://ift.tt/3pRALAO) ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ വിഡിയോ വൈറലാകാന്‍ അപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി. ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്. വിഡിയോ വൈറലായതോടെ മോടോര്‍ വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. അഞ്ചുപേരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും മോടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

News, Kerala, State, Alappuzha, Case, Video, Youth, Suspension, Traffic, Traffic Law, Illegal-traffic, Travel, Vehicles, Auto & Vehicles, Police, Action against youths who deliberately caused a car accident for a troll video


ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവച്ചാണ് യുവാക്കള്‍ വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരണത്തിനായി ന്യൂജെന്‍ ബൈകില്‍ അതിവേഗത്തില്‍ എത്തിയ യുവാക്കള്‍ മുന്നില്‍പ്പോയ ബൈക് യാത്രികരെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക് പരുക്കേറ്റു.

Keywords: News, Kerala, State, Alappuzha, Case, Video, Youth, Suspension, Traffic, Traffic Law, Illegal-traffic, Travel, Vehicles, Auto & Vehicles, Police, Action against youths who deliberately caused a car accident for a troll video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?