കങ്കണ ഇ-മെയിലുകള്‍ അയച്ച് ഉപദ്രവിച്ചുവെന്ന പരാതിയുമായി ഹൃതിക്: സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്തിയ കേസില്‍ നടന്റെ മൊഴിയെടുക്കും
മുംബൈ: (https://ift.tt/2PgoNTU) ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചു ശല്യം ചെയ്തതിന് നടി കങ്കണ റനൗട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് പരാതിക്കാരനായ നടന്‍ ഹൃതിക് റോഷന്റെ മൊഴിയെടുക്കും. ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന്, കങ്കണയുടെ ഐഡിയില്‍ നിന്ന് ഇ-മെയിലുകള്‍ അയച്ചതായി നിഗമനത്തിലെത്തിയ പൊലീസ് കങ്കണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തന്റെ പേരിലുള്ള വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്ന് ആരോ കങ്കണയ്ക്ക് ഇ-മെയില്‍ അയച്ചതായും മറുപടിയായി കങ്കണ നൂറുകണക്കിന് ഇ-മെയിലുകള്‍ അയച്ച് തന്നെ ഉപദ്രവിച്ചതായും ആരോപിച്ച് 2016ലാണ് ഹൃതിക് പരാതി നല്‍കിയത്. എന്നാല്‍ ഹൃതിക് തന്നെയാണ് ഇ-മെയില്‍ ഐഡി തനിക്ക് നല്‍കിയതെന്നും 2013 മുതല്‍ 2014 വരെ അതേ ഇ-മെയില്‍ ഐഡി വഴി ആശയവിനിമയം നടത്തിയിരുന്നെന്നും കങ്കണ അവകാശപ്പെട്ടിരുന്നു.
2016ല്‍ സൈബര്‍ സെല്‍ ഹൃതികിന്റെ ലാപ്ടോപും ഫോണും പരിശോധിച്ചിരുന്നു. സൈബര്‍ സെല്‍ അന്വേഷിച്ച കേസ് 2020 ഡിസംബറില്‍ ഹൃതികിന്റെ അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനിയുടെ അഭ്യര്‍ഥന പ്രകാരമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Powered by Info News For You

Comments
Post a Comment