മാനഹാനിയുണ്ടാക്കിയ തൊഴിലാളികലാപത്തിന് ശേഷം വീണ്ടും രംഗത്തേക്ക്; ഐഫോണ്‍ നിര്‍മിക്കുന്ന വിസ്ട്രണിന്റെ ബെംഗളൂരുവിലെ പ്ലാന്റ് തുറക്കുന്നു



ബെംഗളൂരു: (https://ift.tt/3rCbURL) ആപിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന വിസ്ട്രണിന്റെ ബെംഗളൂരുവിന് സമീപത്തെ പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തിയ കലാപത്തിന് ശേഷം നിര്‍ത്തിവെച്ചിരുന്ന ഫാക്ടറിയുടെ പ്രവര്‍ത്തനം വീണ്ടും തുറക്കുന്നു. ആപിളിന്റ സ്വന്തം ഓഡിറ്റര്‍മാരും, സ്വതന്ത്ര ഓഡിറ്റര്‍മാരും വിസ്ട്രണുമായി ചേര്‍ന്ന് കഴിഞ്ഞ എട്ടാഴ്ച പ്രശ്നങ്ങള്‍ പഠിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വീണ്ടും ഫാക്ടറി തുറക്കാന്‍ തീരുമാനിച്ചത്. 

എന്നാല്‍, വിസ്ട്രണിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകളില്‍ വീണ്ടും അന്വഷണം നടത്താനും നടപടി എടുക്കാനുമാണ് ആപിള്‍ തീരുമാനം. ഫാക്ടറിയില്‍ പഴയ തൊഴിലാളികളെ വീണ്ടും ജോലിക്ക് എടുത്തോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കുറവുണ്ട്. 

News, National, India, Bangalore, Technology, Business, Finance, Apple, Apple's Manufacturing Partner Wistron is Preparing to Reopen their Indian Plant after Riots closed the Facility for 8 weeks


അതേ സമയം സംഭവത്തിന് ശേഷം  വിസ്ട്രണിന്റെ മുതിര്‍ന്ന പല എക്‌സിക്യൂടീവുകള്‍ക്കും സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം ബെംഗളൂരു പൊലീസിന്റെ പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്. 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് ഡിസംബറില്‍ നടന്ന ആക്രമണങ്ങളില്‍ എന്നാണ് പുറത്തുവന്ന വിവരം.

Keywords: News, National, India, Bangalore, Technology, Business, Finance, Apple, Apple's Manufacturing Partner Wistron is Preparing to Reopen their Indian Plant after Riots closed the Facility for 8 weeks

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?