പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു; പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റില്‍



സേലം: (https://ift.tt/2LgDynY) തമിഴ്‌നാട് സേലത്തിനടുത്തുള്ള അത്തൂരില്‍ പട്ടികജാതി യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് അലസിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. പട്ടികജാതിക്കാരനായ ഗണേഷനെ മരുമകനായി അംഗീകരിക്കില്ലെന്നാണ് മാതാപിതാക്കളായ സുബ്രമണിയുടെയും, ഗോമതിയുടെയും നിലപാട്. രാമാനാഥപുരം സ്വദേശി ഗണേഷന്‍ കഴിഞ്ഞ വ്യാഴാഴ്ച സേലം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയുടെ നാലുമാസം പ്രായമായ ഗര്‍ഭം ഭാര്യപിതാവും മാതാവും ചേര്‍ന്ന് അലസിപ്പിച്ചെന്നും കൂടാതെ വീട്ടുതടങ്കലിലാക്കിയതിനാല്‍ ഭാര്യയെ കാണാന്‍ കഴിയുന്നില്ലെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അത്തൂര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് അന്ധമായ ജാതിയാണ് ഈ ക്രൂരതയ്ക് പിന്നില്ലെന്ന് വ്യക്തമായത്. 

News, National, India, Tamilnadu, Crime, Killed, Marriage, Parents, Case, Arrest, Police, Parents in TN force daughter to undergo abortion as her husband is Dalit


ഗണേഷന്‍ അത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയെ കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹം ചെയ്തിരുന്നു. ഭാര്യവീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. കഴിഞ്ഞ 21ന് മാതാവിന് സുഖമില്ലെന്നറിയിച്ചു യുവതിക്ക് വീട്ടുകാരുടെ ഫോണ്‍ കോള്‍ വന്നു. ഇതനസുരിച്ചു വീട്ടിലെത്തിയ യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കി. തുടര്‍ന്ന് ആയുര്‍വേദ മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ സര്‍കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയ പൊലീസ് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

Keywords: News, National, India, Tamilnadu, Crime, Killed, Marriage, Parents, Case, Arrest, Police, Parents in TN force daughter to undergo abortion as her husband is Dalit

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?