സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള പാനലില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ; കേരളത്തിലെ ഐപിഎസുകാര്‍ ചേരിതിരിഞ്ഞ് കസേരയ്ക്കു പിടിവലി
തിരുവനന്തപുരം: (https://ift.tt/3aCODIF) സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള പാനലില്‍. പിന്നാലെ കേരളത്തിലെ ഐപിഎസുകാര്‍ ചേരിതിരിഞ്ഞ് ഡിജിപി കസേരയ്ക്കു പിടിവലി.
ബെഹ്‌റയുടെ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ടിഫികറ്റ് സംസ്ഥാന സര്‍കാര്‍ കേന്ദ്രത്തിനു കൈമാറി. കഴിഞ്ഞ ഒന്നിനു പുതിയ ഡയറക്ടറെ നിയമിച്ചെങ്കിലും അദ്ദേഹത്തിന് ഒരു മാസത്തെ സര്‍വീസേ ബാക്കിയുള്ളൂ. ബെഹ്‌റ ജൂണ്‍ 30നും ജയില്‍ മേധാവി ഋഷിരാജ് സിങ് ജൂലൈ 30നും വിരമിക്കും. സിങ്ങിനെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബെഹ്‌റ വിരമിക്കുന്നതിനു 3 മാസം മുന്‍പു മാത്രം പുതിയ ഡിജിപിയുടെ 5 അംഗ പാനല്‍ കേന്ദ്രത്തിനു നല്‍കിയാല്‍ മതി. ഇതു പരിശോധിച്ച് 2 വര്‍ഷം സര്‍വീസുള്ളവരെയും കേസില്ലാത്തവരെയും ഉള്‍പ്പെടുത്തി മൂന്നംഗ പാനല്‍ കേന്ദ്രം മടക്കും. അതിലൊരാളെ സംസ്ഥാന സര്‍കാരിനു തിരഞ്ഞെടുക്കാം. സിബിഐയിലേക്കു വഴി തുറന്നില്ലെങ്കില്‍ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായും (സിഎംഡി) ബെഹ്‌റയെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഇതിനിടെ സീനിയോറിറ്റിയില്‍ മുന്നിലുള്ള ടോമിന്‍ തച്ചങ്കരിക്കും രണ്ടാമനായ സുധേഷ് കുമാറിനും വേണ്ടി നീക്കങ്ങള്‍. തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിന്റെ തന്നെ അപേക്ഷയില്‍ മുഖ്യമന്ത്രി നേരിട്ടു തുടരന്വേഷണം പ്രഖ്യാപിച്ചു. ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. റിപോര്‍ട് കോടതിയും അംഗീകരിക്കുകയാണെങ്കില്‍ തച്ചങ്കരിക്കു സാധ്യത കൂടും. മറിച്ചെങ്കില്‍ സുധേഷ് കുമാറിനെ മേധാവിയാക്കണമെന്നാണു മറുപക്ഷത്തിന്റെ വാദം.
Powered by Info News For You

Comments
Post a Comment