കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം; രക്ഷകരായി പൊലീസ്

ആലപ്പുഴ: (www.kvartha.com 26.02.2021) ബീച്ചിന് തെക്കുവശം കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. അഞ്ചുവയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ആണ്‍കുട്ടിയുമായാണ് 32കാരിയായ വീട്ടമ്മ വ്യാഴാഴ്ച വൈകീട്ട് 3.45 മണിയോടെ ആത്മഹത്യ ചെയ്യാന്‍ എത്തിയത്. കുടുംബ പ്രശ്‌നത്തെതുടര്‍ന്ന് വനിത സെല്ലില്‍ കൗണ്‍സലിങിന് എത്തുകയും തുടര്‍ന്ന് അവിടെനിന്ന് ബീച്ചിലെത്തി യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 

മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ വാര്‍ഡന്മാരെ വിവരമറിയിച്ചു. തുടര്‍ന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിച്ചു. യുവതിയെയും കുട്ടികളെയും പൊലീസിന്റെ നേതൃത്വത്തില്‍ വനിത സെല്ലില്‍ എത്തിച്ച് കൗണ്‍സലിങിനുശേഷം ഭര്‍ത്താവുമായി ചര്‍ച്ച നടത്തി വീട്ടിലേക്ക് പറഞ്ഞയച്ചതായി ടൂറിസം എസ്‌ഐ സി രാജേഷ് അറിയിച്ചു.

Alappuzha, News, Kerala, Police, Suicide Attempt, Children, Woman, Woman attempts suicide by jumping into sea with children; Police as rescuers

ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ആന്റണി അനീഷ്, വനിത സീനിയര്‍ സിപിഒ സീമ, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്‌റ്റേഷനിലെ വാര്‍ഡന്മാരായ റോബിന്‍, ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെയും കുട്ടികളെയും രക്ഷിച്ചത്.

Keywords: Alappuzha, News, Kerala, Police, Suicide Attempt, Children, Woman, Woman attempts suicide by jumping into sea with children; Police as rescuers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?