ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചുമതലയേറ്റു

കൊച്ചി: (www.kvartha.com 27.02.2021) ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്സിറ്റി ക്ലിനികല്‍ എക്സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് ഡയറക്ടറായിരുന്ന ഡോ. ആശ 28 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തുന്നത്.

Dr. Asha Kishore takes charge in Aster MedCity


1999-ല്‍ ഇന്ത്യയില്‍ പാര്‍കിന്‍സണ്‍സ് ഉള്‍പെടെ ചലന വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പ്രോഗ്രാമിന് തുടക്കമിട്ട അവര്‍ രാജ്യത്തെ തന്നെ പൂര്‍ണ പരിശീലനം ലഭിച്ച ആദ്യ മൂവ്‌മെന്റ് ഡിസോര്‍ഡര്‍ വിദഗ്ധരില്‍ ഒരാള് കൂടിയാണ്. ശ്രീചിത്രയില്‍ കോംപ്രിഹെന്‍സിവ് കെയര്‍ സെന്റര്‍ ഫോര്‍ മൂവ്മെന്റ് ഡിസോര്‍ഡേഴ്സ് (സിസിസിഎംഡി) സ്ഥാപിക്കുന്നതിലും ഭാഭ അറ്റോമിക് റിസര്‍ച് സെന്ററുമായി ചേര്‍ന്ന് ചെലവ് കുറഞ്ഞ ഡിബിഎസ് സിസ്റ്റം വികസിപ്പിക്കുന്നതിലും നേതൃത്വം നല്‍കിയിട്ടുണ്ട്.

70-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ആശ മൂവ്മെന്റ് ഡിസോര്‍ഡര്‍ സംബന്ധിച്ച നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Keywords: Kerala, Kochi, Business, Hospital, Doctor, Movement, Programme, Researchers, International, Conference, Dr. Asha Kishore takes charge in Aster MedCity.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?