സ്കൂടറില്‍ സഞ്ചരിച്ച സ്ത്രീയെ ബൈകിടിപ്പിച്ചു വീഴ്ത്തിയ സംഭവം ; അഞ്ചംഗ സംഘം പിടിയിൽ
കളമശ്ശേരി: (www.kvartha.com 04.02.2021) സ്കൂടറില്‍ സഞ്ചരിച്ച സ്ത്രീയെ ബൈകിടിപ്പിച്ച് വീഴ്ത്തിയ സംഭവത്തിൽ അഞ്ചംഗ സംഘം പിടിയിലായി. അരൂക്കുറ്റി വടുതല ചെത്തിപറമ്പ് വീട്ടില്‍ മനീഷ് (25), കളമശ്ശേരി വട്ടേക്കുന്നം കേട്ടേഴത്ത് അജാസ് (22), തോപ്പുംപടി ചുള്ളിക്കല്‍ അറക്കപറമ്പിൽ തന്‍സീര്‍ (30), തിരുവനന്തപുരം പേട്ട മാനക നഗര്‍ വയലില്‍ വീട്ടില്‍ കണ്ണന് (21), വരാപ്പുഴ മുട്ടിനകം ചുള്ളിക്കല്‍ വീട്ടില്‍ ശ്രീജിത്ത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നോര്‍ത് കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപത്ത് സ്ത്രീയെ ബൈകിടിപ്പിച്ച് വീഴ്ത്തിയത്.ഇടിച്ചശേഷം ബൈക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.നിരവധി പിടിച്ചുപറി കേസുകളിൽ ഉപയോഗിച്ച ഈ ബൈക് കളമശ്ശേരിയില്‍നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്.
2020 ഡിസംബറില്‍ ഈ ബൈക് ഉപയോഗിച്ച് മനീഷും സുഹൃത്തും ചേർന്ന് ഏലൂര്‍ സൗതിൽ 70കാരിയുടെ രണ്ട് പവന്റെ മാല പൊട്ടിച്ചതും ജനുവരിയില്‍ പൂച്ചാക്കല്‍ തേവര്‍വട്ടം ഭാഗത്ത് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതും പൊലീസ് കണ്ടെത്തി.
തന്‍സീര്‍ പള്ളുരുത്തി, മട്ടാഞ്ചേരി, തോപ്പുംപടി എന്നീ സ്റ്റേഷനുകളില്‍ വധശ്രമം, പോക്സോ, ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയും കാപ്പ നിയമപ്രകാരം കൊച്ചി സിറ്റിയില്‍ പ്രവേശിക്കരുതെന്ന ഉത്തരവുള്ള ആളുകൂടിയാണ്. പ്രതികളില്‍നിന്ന് 50 ഗ്രാം കഞ്ചാവും പിടികൂടിയതായി പൊലീസ് പറഞ്ഞു.
Keywords: News, Kerala, State, Bike, Woman, Police, Theft, Kochi, Ernakulam, Five-member gang arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment