വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ആലുവ: (www.kvartha.com 17.02.2021) വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വില്‍ക്കുന്ന സംഘത്തിലെ ഒരാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യന്‍ (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് എടത്തലയില്‍ നിന്ന് ടിപറും ഗുഡ്‌സ് ആപെയും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷണം നടത്തിയ വാഹനങ്ങള്‍ പൊള്ളാച്ചിയില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ട്. 

കേരളത്തില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി നമ്പര്‍ മാറ്റി രൂപമാറ്റം വരുത്തി വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പൊലീസിന്റെ പിടിയിലായത്. എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ടി എസ് സിനോജ്, എടത്തല എസ്‌ഐ കെ സിനോദ്, സിപിഒ കെ എസ് മുഹ് മദ് റഫീഖ് എന്നിവര്‍ ചേര്‍ന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്തുനിന്ന് വാഹനങ്ങള്‍ കാണാതായത് സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചുവെന്നും എസ് പി അറിയിച്ചു.

Aluva, News, Kerala, Arrest, Arrested, Police, Accused, Crime, One of the gang members who stole the vehicle and sold it has been arrested

Keywords: Aluva, News, Kerala, Arrest, Arrested, Police, Accused, Crime, One of the gang members who stole the vehicle and sold it has been arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?