യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: (www.kvartha.com 16.02.2021) യു ഡി എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞ ചെന്നിത്തല യു ഡി എഫ് സര്‍കാര്‍ അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്നും കാരണം സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Ramesh Chennithala says Kerala Bank will be dissolved if UDF comes to power, Alappuzha, News, Politics, UDF, Criticism, Chief Minister, Pinarayi vijayan, Ramesh Chennithala, Kerala

താല്‍ക്കാലിക നിയമനങ്ങള്‍, കണ്‍സള്‍ടന്‍സി നിയമനങ്ങള്‍ ഉള്‍പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു ഡി എഫ് സര്‍കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കും. സര്‍കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന മട്ടില്‍ മുന്നോട്ടു പോകുന്നത്. തിങ്കളാഴ്ചത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പി എസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടികാണിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇത് ക്രൂരമായ നടപടിയാണ്. റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത് എന്നു പറയുന്നതില്‍ വസ്തുതയുണ്ട്.

ഇതിന് ഉദാഹരണമാണ് സി പി ഒമാരുടെ റാങ്ക് ലിസ്റ്റ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിനു പിന്നാലൊണ് പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

Keywords: Ramesh Chennithala says Kerala Bank will be dissolved if UDF comes to power, Alappuzha, News, Politics, UDF, Criticism, Chief Minister, Pinarayi vijayan, Ramesh Chennithala, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?