ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഇന്ധനവില കുതിക്കുന്നു; തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വില കൂട്ടി
തിരുവനന്തപുരം/ കൊച്ചി: (https://ift.tt/2Nehk7f) കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന പതിവ് തെറ്റിക്കാതെ രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില ഉയര്‍ന്നു. സര്‍വകാല റെകോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ശനിയാഴ്ച കൂടിയത്.
കൊച്ചിയില്‍ ശനിയാഴ്ച പെട്രോള്‍ വില90 രൂപ 85 പൈസയും ഡീസല്‍ 85 രൂപ 49 പൈസയാണ്.തിരുവനന്തപുരത്ത് പെട്രോള്‍ വില92 രൂപ 69 പൈസയായി. ഡീസല്‍ വില 87 രൂപ 22 പൈസയിലെത്തി.രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ്കടന്നു.
കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
Powered by Info News For You

Comments
Post a Comment