സംഗീതരാവില്‍ തിളങ്ങി മീനാക്ഷി; മകളുടെ ഡാന്‍സ് കാണാന്‍ മുന്‍നിരയില്‍ തന്നെ ദിലീപും കാവ്യയും

കൊച്ചി: (www.kvartha.com 16.02.2021) രണ്ട് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആഇഷയുടെ വിവാഹം. ചടങ്ങില്‍ നാദിര്‍ഷയുടെ ഉറ്റ സുഹൃത്തും നടനുമായ ദിലീപും കുടുംബവുമായിരുന്നു ഏറ്റവും തിളങ്ങിയത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആഇഷ.

വിവാഹത്തിന് മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേര്‍ മിനാക്ഷിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.Dileep and Manju Warrier daughter Meenakshi dance video, Kochi, News, Cinema, Actress, Kavya Madhavan, Dileep, Marriage, Daughter, Dance, Kerala

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി ദിലീപിന് വലിയൊരു ആരാധകകൂട്ടം തന്നെയുണ്ട്. സിനിമയില്‍ ഇല്ലെങ്കിലും താരദമ്പതികളുടെ മകളെന്ന നിലയില്‍ മീനാക്ഷി സോഷ്യല്‍ ലോകത്തെ മിന്നുംതാരമാണ്.

ആദ്യം നമിതയ്ക്കും കൂട്ടര്‍ക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുകള്‍ക്കുമൊപ്പവും നൃത്തം ചെയ്തു. വളരെ മനോഹരമായിട്ടാണ് മീനാക്ഷി ഡാന്‍സ് കളിച്ചത്.
അമ്മ മഞ്ജുവിനെ പോലെയാണ് മകളുമെന്നാണ് മീനാക്ഷിയുടെ ഡാന്‍സ് കണ്ട ആരാധകര്‍ പറയുന്നത്.

മഞ്ജുവിന്റെ നൃത്തത്തിനോടുളള താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകളുണ്ട്. അച്ഛനും അമ്മയും സിനിമാ താരങ്ങളാണെങ്കിലും മീനാക്ഷിക്ക് അഭിനയത്തിനോട് താല്‍പര്യമില്ല. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

മകളുടെ ഡാന്‍സ് കാണാന്‍ ദിലീപും കാവ്യ മാധവനും വേദിയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ വേദിയിലെ മീനാക്ഷിയുടെ ഡാന്‍സ് ആസ്വദിക്കുന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

Keywords: Dileep and Manju Warrier daughter Meenakshi dance video, Kochi, News, Cinema, Actress, Kavya Madhavan, Dileep, Marriage, Daughter, Dance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?