ആലപ്പുഴ മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിലായി

ആലപ്പുഴ: (www.kvartha.com 26.02.2021)  മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഇയാളിൽ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

News, Kerala, State, Alappuzha, Police, Arrest, Arrested, Case, Woman, Mannar, Main accused, Abducting,

ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ബിന്ദു നടത്തിയിരുന്നു.

Keywords: News, Kerala, State, Alappuzha, Police, Arrest, Arrested, Case, Woman, Mannar, Main accused, Abducting, The main accused in the case of abducting a woman in Alappuzha Mannar has been arrested.


< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?