ബൈകും സൈകിളും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഹരിപ്പാട്: (www.kvartha.com 22.02.2021) ആലപ്പുഴയില്‍ ബൈകും സൈകിളും കൂട്ടിയിടിച്ചു ബൈക് യാത്രികനായ യുവാവ് മരിച്ചു. കാർത്തികപള്ളി അശ്വതിയിൽ ശശികുമാറിന്റെയും സി പി ഐ ഹരിപ്പാട് മുൻസിപൽ ലോകൽ കമിറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി വിനോദിനിയുടെയും മകൻ വിഷ്ണു (21) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.

News, Kerala, Bike, Death, Accident, Injured, Killed, Alappuzha, State, Young man, Bike-bicycle accident, Two people were injured,

ഇന്നലെ രാത്രി 9 മണിയോടെ കാർത്തികപള്ളി ഡാണാപ്പടി റോഡിൽ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ സൈകിൾ യാത്രക്കാരനായ യോഹന്നാനും ബൈകിൽ വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തായ ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഹരിപ്പാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണുവും ശരത്തും സഞ്ചരിച്ച ബൈക് സൈകിളിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ വണ്ടാനം മെഡികൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Keywords: News, Kerala, Bike, Death, Accident, Injured, Killed, Alappuzha, State, Young man, Bike-bicycle accident, Two people were injured, The Young man killed in the bike-bicycle accident; Two people were injured.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?