സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 19.02.2021) കരിമഠം കോളനിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അയല്‍വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. 

സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ വീട്ടില്‍ ഒരുമിച്ച് കൂടിയാണ് കഴിച്ചത്. വീട്ടിലേക്ക് മടങ്ങിയ മുകേഷ് ഭാര്യയോട് മോശമായി പെരുമാറി എന്ന് പറഞ്ഞു തിരികെ വന്ന് രാജേഷിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച രാജേഷിന്റെ ഭാര്യയെയും കുത്തി.

Thiruvananthapuram, News, Kerala, Crime, Police, Case, friend, Wife, Injured, hospital, Treatment, Case of attempted killing of man and woman; Defendant arrested

വിവരമറിഞ്ഞ് പാലോട് പൊലിസ് സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Thiruvananthapuram, News, Kerala, Crime, Police, Case, friend, Wife, Injured, hospital, Treatment, Case of attempted killing of man and woman; Defendant arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?