ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 15.02.2021) ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഭാര്യയെ കഴുത്തില്‍ കത്തിവെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയൂര്‍ സ്വദേശി അഷ്‌റഫും നിലമ്പൂര്‍ സ്വദേശി സലീനയുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്.
ശനിയാഴ്ച രാത്രി 10.45 മണിയോടെ സലീനയെ അഷ്‌റഫ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതുസംബന്ധിച്ച് സലീനയുടെ പിതാവിന്റെ പരാതിയിലാണ് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
എരഞ്ഞിപ്പാലത്ത് വനിത ഹോസ്റ്റല്‍ നടത്തിപ്പുകാരിയാണ് സലീന. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നും സംഭവം നടക്കുമ്പോള്‍ ഇവരുടെ ഒന്നര വയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: Kozhikode, News, Kerala, Arrest, Arrested, Remanded, Police, Case, hospital, Complaint of tried to kill woman while staying in a lodge room; Man arrested
Powered by Info News For You

Comments
Post a Comment