കര്‍ണാടക അതിര്‍ത്തി അടച്ചിട്ട സംഭവം: സുഗമമായ യാത്ര അനുവദിക്കണമെന്ന് ആവശ്യപെട്ട് കർണാടക മുഖ്യമന്ത്രിക്ക് എൻ എ നെല്ലിക്കുന്ന് എംഎൽഎ കത്തയച്ചു; കൂടുതൽ പരിശോധന സൗകര്യം ഒരുക്കണമെന്നാവശ്യവുമായി ജില്ലാ പഞ്ചായത്ത് മെമ്പർ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കാസർകോട്: (www.kasargodvartha.com 24.02.2021) കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഉണ്ടെങ്കിൽ മാത്രമേ കർണാടകയിലേക്ക് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിക്കൂവെന്ന ഉത്തരവിനെതിരെ എൻ എ നെല്ലിക്കുന്ന് എംഎൽഎ കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കത്തയച്ചു. കേരളക്കാരെ മാത്രം സങ്കുചിതമായി തടയരുതെന്നും ഭരണഘടനയിലെ പൗരാവകാശങ്ങൾ മാനിക്കണമെന്നും കത്തിൽ പറയുന്നു. പഠനം, ജോലി, കച്ചവടം തുടങ്ങിയ ആവശ്യങ്ങൾക്കായി അനേകം കാസർകോട്ടുകാർ മംഗളൂരുവിനെ ആശ്രയിക്കുന്നുണ്ട്, അതിനാൽ സുഗമമായ യാത്ര അനുവദിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
ഇടയ്ക്കിടെ അതിർത്തികൾ അടച്ച് മലയാളികളെ ദ്രോഹിക്കുന്ന കർണാടകയുടെ നടപടി അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. തലപ്പാടി അതിർത്തി വഴി കർണാടകയിലേക്ക് പോകുന്നവർക്ക് ദിവസവും കോവിഡ് പരിശോധന നടത്താൻ സൗകര്യങ്ങൾ കാസർകോട്ടില്ല, ആയതിനാൽ മഞ്ചേശ്വരം, കുമ്പള സി എച് സികൾ, മംഗൽപാടി താലൂക് ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിൽ ആർ ടി പി സി ആർ പരിശോധനയ്ക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Keywords: Kerala, Kasaragod, Karnataka, N.A.Nellikunnu, Panchayath-Member, Pinarayi-Vijayan, MLA, Jameela, News, District, COVID-19, Karnataka border close incident: NA Nellikunnu MLA writes a letter to Karnataka Chief Minister asking for smooth travel; The District Panchayat Member submitted a petition to the Chief Minister of Kerala requesting for more inspection facilities.< !- START disable copy paste -->
Powered by Info News For You



Comments
Post a Comment