പി കെ കുഞ്ഞാലിക്കുട്ടി ഡെല്‍ഹിയില്‍; ലോക്സഭാംഗത്വം ഉടന്‍ രാജിവെച്ചേക്കും
ന്യൂഡെല്‍ഹി: (www.kvartha.com 03.02.2021) മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം ഉടന്‍ രാജിവെച്ചേക്കുമെന്ന് സൂചന. അദ്ദേഹം രാവിലെ ഡെല്‍ഹിയിലെത്തി. വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ട് എം പി സ്ഥാനം ബുധനാഴ്ചയോ വ്യാഴാഴ്ചയോ രാജിവെക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പെട്ടന്ന് തന്നെ രാജി സമര്‍പിക്കാന്‍ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
രാജി വെക്കാനുള്ള തീരുമാനത്തോടെ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലികുട്ടി മത്സരിക്കുമെന്ന് ഉറപ്പായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ നയിക്കാന്‍ നേരത്തെ തന്നെ മുസ്ലിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു.
നിലവില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. എം പി ആയിരുന്ന ഇ അഹ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം എല്‍ എ സ്ഥാനം രാജിവെച്ചു കുഞ്ഞാലികുട്ടി ലോക്‌സഭയിലേക്ക് മത്സരിക്കുകയായിരുന്നു. 2019 ല്‍ നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ വിജയിച്ചു.
Keywords: P.K Kunjalikutty, Muslim-League, New Delhi, Resignation, MP, Lok Sabha, Panakkad Hyder Ali Shihab Thangal, News, MLA, Malappuram, PK Kunhalikutty in Delhi; He may resign from the LokSabha soon
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment