സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; വിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന
റിയാദ്: (https://ift.tt/2MSUYI9) സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. യെമന്‍ അതിര്‍ത്തിയില്‍നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള അബ്ഹ വിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. പരുക്കുകളോ മറ്റു അപകടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ അയച്ച രണ്ടു സായുധഡ്രോണുകള്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്തതായും സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി വ്യക്തമാക്കി.
ആക്രമണത്തെ ലോകരാഷ്ട്രങ്ങളായ യുഎസ്, ഫ്രാന്‍സ്, ജിസിസി, അറബ് രാജ്യങ്ങള്‍ തുടങ്ങിയവര്‍ അപലപിച്ചു. സൗദിയിലെ ജനവാസകേന്ദ്രങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ ഹൂതികള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment