കാലടി സംസ്‌കൃത സര്‍വകലാശാല നിയമന വിവാദം; എം ബി രാജേഷിനെ വെല്ലുവിളിച്ച് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേല്‍



കൊച്ചി: (https://ift.tt/39XOWii) കാലടി നിയമന വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷിനെ വെല്ലുവിളിച്ച് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേല്‍. പത്രസമ്മേളനത്തില്‍ ആരോപിച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ എം ബി രാജേഷിന് കഴിയുമോ എന്ന് ഉമര്‍ തറമേല്‍ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു. തങ്ങള്‍ക്ക് താത്പര്യമുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി നിനിതയോട് പിന്മാറാന്‍ അപേക്ഷിക്കും മട്ടില്‍ തങ്ങള്‍ ഉപജാപം നടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. തങ്ങള്‍ അങ്ങനെയൊരാളെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഉമര്‍ തറമേല്‍ വ്യക്തമാക്കി.

എം ബി രാജേഷിന്റെ ഭാര്യ നിനിതയ്ക്ക്, ഉയര്‍ന്ന അകാദമിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞ് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയെന്നാണ് ആരോപണം. നിനിതയ്ക്ക്, മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയത് റാങ്ക് പട്ടികയില്‍ അട്ടിമറി നടത്തിയെന്നാണ് ആരോപിക്കപ്പെടുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍ എം പി ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ച ഇക്കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? ഞങ്ങള്‍ക്ക് താത്പര്യമുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാന്‍ അപേക്ഷിക്കും മട്ടില്‍ ഞങ്ങള്‍ സബ്ജക്ട് എക്‌സ്‌പേര്‍ട്‌സ് ഉപജാപം നടത്തി എന്നത്. ഞങ്ങള്‍ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല. താങ്കള്‍ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍, വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് അയാള്‍ക്ക് എവിടുന്നു കിട്ടിയെന്നും അറിയേണ്ടതുണ്ട്.

News, Kerala, State, Kochi, Labours, Job, Controversy, Politics, Facebook, Facebook Post, Social Media, Umar Tharamel against MB Rajesh


മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അക്കാലത്ത് കാലികറ്റ് സര്‍വകലാശാലയിലുള്ള ഏത് ഉദ്യോഗാര്‍ത്ഥിക്കും പഠനവകുപ്പിലെ ഏത് അധ്യാപകരില്‍ നിന്നും ഒരു സ്വഭാവ സെര്‍ടിഫികറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ സബ്ജക്ട് എക്‌സ്‌പേര്‍ട് ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികള്‍

അതുപോട്ടെ, ഞാന്‍ നുഴഞ്ഞു കയറി ബോര്‍ഡില്‍ വന്നതാണോ, സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ചിട്ട് വന്നതല്ലേ? താന്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയിലൊഴികെ ഏതു സര്‍വകലാശാലയിലും സബ്ജക്ട് എക്‌സ്‌പേര്‍ട് ആയി വിളിക്കാം എന്നാണ് ഞാന്‍ മനസിലാക്കിവച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടില്ല. പിന്നെ, നിനിത എന്ന ഉദ്യോഗാര്‍ത്ഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങള്‍ എക്‌സ്‌പേര്‍ടുകള്‍ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തില്‍, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതിരിക്കുക.

(ഇത്തരം വിവാദ /സംവാദങ്ങളില്‍ നിന്ന് ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഞങ്ങളെ ഏല്‍പിച്ച കാര്യം പൂര്‍ത്തിയാക്കി. അതില്‍വന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അകാദമിക ചര്‍ച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്‌നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങള്‍ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങള്‍ക്ക് ഒരു താത്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ് എന്നു കൂടി ആവര്‍ത്തിക്കുന്നു.)

മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട്...

Posted by Umer Tharamel Tharamel on Saturday, 6 February 2021
Keywords: News, Kerala, State, Kochi, Labours, Job, Controversy, Politics, Facebook, Facebook Post, Social Media, Umar Tharamel against MB Rajesh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?