ദൃശ്യം മോഡലില്‍ സെല്‍ഫ് ട്രോളുമായി മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്



കൊച്ചി: (https://ift.tt/2OjFBca) മലര്‍വാടി എന്ന ചിത്രത്തിലൂടെ എത്തി കോമഡിക്ക് പുറമേ ഗൗരമേറിയയ വേഷങ്ങളും കൈകാര്യം ചെയ്ത് പ്രേക്ഷ മനസില്‍ ഇടം നേടിയ മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവച്ച സെല്‍ഫ് ട്രോളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദൃശ്യം 2 ന്റെ മാതൃകയിലാണ് അജു സെല്‍ഫ് ട്രോള്‍ ചെയ്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ഒരു ചിത്രമെടുത്താല്‍ അതില്‍ എപ്പോഴും ഒരു റോള്‍ അജു വര്‍ഗീസിനും ഉണ്ടാകും. അക്കാര്യം വിനീതും നിവിനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ഒരുക്കിയ ട്രോളാണ് അജു പോസ്റ്റ് ചെയ്തത്. 

News, Kerala, State, Kochi, Malayalam, Cinema, Entertainment, Facebook, Facebook Post, Troll, Social Media, Malayalam film actor Aju Varghese shares self troll photo


'പുതിയ ഏത് പടം എടുക്കുമ്പോഴും അവന്‍ വരും, ഓരോന്ന് അന്വേഷിക്കും, നമ്മുടെ ഒക്കെ മരണംവരെ അവന്‍ പുറകെ ഉണ്ടാകും', വിനീത് ശ്രീനിവാസന്‍ അജുവിനെ ഉദ്ദേശിച്ച് നിവിന്‍ പോളിയോട് പറയുന്നതായാണ് രസകരമായി  ട്രോളുന്നത്. 

പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. താരത്തെ ട്രോളുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.


News, Kerala, State, Kochi, Malayalam, Cinema, Entertainment, Facebook, Facebook Post, Troll, Social Media, Malayalam film actor Aju Varghese shares self troll photo


ആരാണ് അവൻ ? ഞാൻ തന്നെ

Posted by Aju Varghese on Monday, 8 February 2021
Keywords: News, Kerala, State, Kochi, Malayalam, Cinema, Entertainment, Facebook, Facebook Post, Troll, Social Media, Malayalam film actor Aju Varghese shares self troll photo

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?