മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 05.02.2021) മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരൻ പരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ താന്‍ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു.
കെ സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നും സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണ്. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല. താന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണ്. വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ചെന്നിത്തല ആദ്യം പറഞ്ഞിരുന്നത്. ഇതിനെതിരെ സുധാകരന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ചെന്നിത്തല എന്തിനാണ് തന്നെ തള്ളിപ്പറഞ്ഞതെന്ന് അറിയില്ലെന്നും തന്റെ പരാമര്‍ശം വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് തന്റെ മുന്‍ അഭിപ്രായത്തില്‍ നിന്ന് പാടേ മാറിയുള്ള ചെന്നിത്തലയുടെ പ്രതികരണം.
Keywords: Ramesh Chennithala, Pinarayi Vijayan, K.Sudhakaran, Chief Minister, Kerala, News, Politics, Thiruvananthapuram, Controversial quote against CM; Ramesh Chennithala supports K Sudhakaran.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment