ജനാലയും, ഷടറും തകര്‍ത്ത് കടയ്ക്കുള്ളില്‍ കയറി വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം; മോഷണത്തിനു ശേഷം വാഴപഴവും പൈനാപിളും കഴിച്ച് മടക്കം, മോഷ്ടാവിന്റെ ദൃശ്യം സിസിടിവി കാമറയില്‍
കൊല്ലം: (https://ift.tt/2ZcLPwx) ജനാലയും, ഷടറും തകര്‍ത്ത് കടയ്ക്കുള്ളില്‍ കയറി വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. കൊല്ലം പരവൂര്‍ നഗരത്തിലാണ് സംഭവം. മോഷണത്തിനു ശേഷം വാഴപഴവും പൈനാപിളും കഴിച്ചാണ് കള്ളന്‍ മടങ്ങിയത്. മാര്‍കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും മാര്‍കറ്റിനുള്ളിലെ ഒരു വെറ്റക്കടയിലുമാണ് കള്ളന്‍ കയറിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് ഒരേ സ്ഥലത്തുള്ള വിവിധ വ്യാപാര സ്ഥപനങ്ങളില്‍ കള്ളന്‍ കയറിയത്. ഒരു കടയില്‍ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കടയിലെ മേശവലിപ്പില്‍ നിന്ന് പണമെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോഷണ ശേഷം കടയിലുണ്ടായിരുന്ന വാഴപഴവും പൈനാപിളും കഴിച്ചായിരുന്നു കള്ളന്റെ മടക്കം. മറ്റൊരു കടയിലെ കാമറ പേപര്‍ ഉപയോഗിച്ച് മറച്ചു വച്ചായിരുന്നു മോഷണം. ഇതിനു മുന്‍പും പരവൂര്‍ മാര്‍കറ്റിനുള്ളിലും സമീപ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു.
സംഭവത്തില്‍ കടയുടമകള്‍ പൊലീസിനു പരാതി നല്‍കി. മാര്‍കറ്റിലും സമീപ പ്രദേശങ്ങളിലും നഗരസഭ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മാര്‍കറ്റിനുള്ളിലെ കടയില്‍ നിന്നും സാധനങ്ങളും, മത്സ്യവും മോഷണം പോയിരുന്നു.
Keywords: News, Kerala, State, Kollam, Top-Headlines, Robbery, Robbery-case, Police, Shop, Complaint, CCTV, Robbery increased in Kollam ParavurPowered by Info News For You

Comments
Post a Comment