കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: (www.kvartha.com 21.02.2021) കോഴിക്കോട്ടെ ലോഡ്ജില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി സ്വദേശി അഖില്‍ നവാസ് (27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ അയിഷ മറിയത്തോടൊപ്പമാണ് അഖില്‍ ഹോട്ടലില്‍ റൂമെടുത്തത്. ഭാര്യ പുറത്തുപോയി വന്നപ്പോള്‍ അഖില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അഖിലും അയിഷയും തമ്മില്‍ പ്രണയവിവാഹമായിരുന്നു. അയിഷ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്‌ലാംമതം സ്വീകരിച്ചതാണ്. മതപഠനത്തിനായി ഇവരെ ഈ മാസം 18ന് കോഴിക്കോട് തര്‍ബിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അഖില്‍ ശനിയാഴ്ച രാവിലെ തര്‍ബിയത്തില്‍ എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോയതായി തര്‍ബിയത്ത് അധികൃതര്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള പിണക്കത്തെ തുടര്‍ന്ന് അഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

Kozhikode, News, Kerala, Found Dead, Death, Police, hospital, Man found dead in lodge at Kozhikode

Keywords: Kozhikode, News, Kerala, Found Dead, Death, Police, hospital, Man found dead in lodge at Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?