കൊല്ലം കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊന്ന മോഷ്ടാക്കള്‍ അറസ്റ്റില്‍



കൊല്ലം: (https://ift.tt/2LgDynY) കൊല്ലം കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ വയോധികനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വീട്ടില്‍ വിവസ്ത്രനായി കഴുത്തിലും, ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ വീടിന്റെ മേല്‍ക്കൂരയില്‍ കൈലി കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണമാലയും വീട്ടില്‍ ഉണ്ടായിരുന്ന വലിയ ടോര്‍ച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലന്റെ മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്. ഈ മാല മരിച്ച ഗോപാലന്റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

മദ്യപാനവും ചീട്ടുകളിയും നടത്തിയുണ്ടായ കടം വീട്ടാനാണ് രമേശനും സുഹൃത്ത് ജയനും മോഷണം നടത്താന്‍ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്റെ വീട്ടിലെത്തിയ പ്രതികള്‍ ഗോപാലന്‍ വീടിനു പുറത്തു നില്‍ക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.

News, Kerala, State, Kollam, Killed, Crime, Police, Theft, Accused, Arrest, Old man killed in Kollam two arrested


ശബ്ദം കേട്ടെത്തിയ ഗോപാലന്‍ തടഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്ത് വച്ച് ഇരുവരും ചേര്‍ന്ന് തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് ഗോപാലനെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഗോപാലിനെ എടുത്തു വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിത്തൂക്കാന്‍ ശ്രമം നടത്തിയെങ്കിലും മൃദദേഹത്തിന്റ ഭാരം കാരണം ഇത് സാധിക്കാത്തതിനാല്‍ ഇരുവരും അവിടെ തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

രമേശന്‍ പിടിയിലായ വിവരമറിഞ്ഞ് ഒളിവില്‍പോയ ജയനെ ഹൈടെക് സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Kollam, Killed, Crime, Police, Theft, Accused, Arrest, Old man killed in Kollam two arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?