ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകന്റെ പീഡനത്തിനിരയായതായി യുവതി; ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

കാന്‍ബെറ: (www.kvartha.com 16.02.2021) ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വെച്ച് സഹപ്രവര്‍ത്തകന്റെ പീഡനത്തിനിരയായതായി യുവതിയുടെ പരാതി. ക്ഷമാപണവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ യുവതിയോട് ക്ഷമാപണം നടത്തിയത്.
Woman molested in Australian parliament, PM apologizes, promises probe on govt, work culture, Australia, Prime Minister, Molestation, Allegation, Woman, Protection, World, News

'അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതത്വമുള്ളവരാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' -മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജോലിസ്ഥലത്തെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മോറിസണ്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി ലിന്‍ഡ റെയ്‌നോല്‍ഡ്‌സിന്റെ ഓഫിസില്‍ വെച്ച് 2019ല്‍ പീഡനം നടന്നുവെന്നാണ് യുവതിയുടെ ആരോപം. യോഗമുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പ്രധാനമന്ത്രി മോറിസണിന്റെ ലിബറല്‍ പാര്‍ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തി തന്നെ പീഡിപ്പിച്ചത്. ഇതേക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പൊലീസിനോടും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ജീവനക്കാരോടും പരാതി പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.

എന്നാല്‍ ജോലിയെ കുറിച്ചോര്‍ത്ത് പൊലീസില്‍ പരാതി നല്‍കാന്‍ യുവതി മടിക്കുകയായിരുന്നു. യുവതി പീഡനത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്നും എന്നാല്‍ പരാതി നല്‍കുന്നില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുവതി തന്നോട് പരാതി പറഞ്ഞതായി റെയ്‌നോല്‍ഡ്‌സും വ്യക്തമാക്കി. എന്നാല്‍ പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.

ലിബറല്‍ പാര്‍ടിക്കുള്ളില്‍ സ്ത്രീയോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.

Keywords: Woman molested in Australian parliament, PM apologizes, promises probe on govt, work culture, Australia, Prime Minister, Molestation, Allegation, Woman, Protection, World, News.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?