എന്തുകൊണ്ടാണ് ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തത്? കര്‍ഷക സമരത്തേക്കുറിച്ചുള്ള വാര്‍ത്തയുമായി പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന
ന്യൂയോര്‍ക്ക്: (https://ift.tt/3anTvkQ) ഡെല്‍ഹി അതിര്‍ത്തിയിലെ ഹരിയാന ജില്ലകളിലെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെട്ട വാര്‍ത്തയെക്കുറിച്ച് പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന. എന്തുകൊണ്ടാണ് ഇതിനേക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാത്തതെന്ന് കര്‍ഷക സമരവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ചുകൊണ്ട് താരം ചോദിക്കുന്നു.
ട്വിറ്ററില്‍ 100 മില്യണിലധികം ആളുകള്‍ പിന്തുടരുന്ന റിഹാനയുടെ ട്വീറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായിക്കഴിഞ്ഞു. കര്‍ഷക സമരത്തിന് പിന്തുണ നല്‍കുമ്പോള്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് രൂക്ഷമായ വിമര്‍ശനവും റിഹാന നേരിടുന്നുണ്ട്. അതേസമയം നിരവധിപ്പേരാണ് റിഹാനയെ പിന്തുണക്കുന്നത്. ഇതിനിടെ സിംഘു അതിര്‍ത്തിയിലെ സമരത്തിലേര്‍പ്പെട്ട കര്‍ഷകര്‍ റിഹാനയ്ക്ക് നന്ദി രേഖപ്പെടുത്തി. തങ്ങള്‍ക്ക് വേണ്ടി കൃത്യമായ സമയത്താണ് പ്രതികരിച്ചതെന്നും സിംഘുവിലെ കര്‍ഷകര്‍ പറയുന്നത്.
കേന്ദ്ര സര്‍കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. റിപബ്ലിക് ദിന ട്രാക്ടര്‍ റാലിയിലുണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍കാര്‍ കര്‍ഷകര്‍ക്കെതിരെ നടപടി ശക്തമാക്കിയത്. ഗാസിപൂര്‍ അതിര്‍ത്തി, സിംഗ് അതിര്‍ത്തി എന്നിവിടങ്ങളിലെ കര്‍ഷക സമരകേന്ദ്രങ്ങളിലെ ഇന്റര്‍നെറ്റ് സംവിധാനമാണ് കഴിഞ്ഞ ദിവസം തടസപ്പെടുത്തിയത്. ഹരിയാനയിലെ ഏഴു ജില്ലകളിലേയും മൊബൈലുകളിലെ ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിരുന്നു.
Keywords: News, World, New York, Hollywood, Pop singer, Protest, Farmers, Twitter, Social Media, Entertainment, Trending, Rihanna supports farm protest. Asks, 'Why aren't we talking about this?'why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S
— Rihanna (@rihanna) February 2, 2021
Powered by Info News For You

Comments
Post a Comment