വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ചു; പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
കുട്ടനാട്: (www.kvartha.com 13.02.2021) വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊല്ലം കുണ്ടറ സ്വദേശി അഖിലി(28)നെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഫെയ്‌സ്ബുക് അകൗണ്ട് ഉപയോഗിച്ച് വീഡിയോ കോളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.
ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. പ്രതിക്കെതിരെ പോക്‌സോ, ഐടി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എടത്വ സിഐ കെ ജി പ്രതാപചന്ദ്രന്‍, എസ്‌ഐ ശ്യാംജി, സിപിഒമാരായ വിഷ്ണു, സുനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Accused, News, Crime, Complaint, Police, Remanded, Girl, Kerala, Case, Court, Man arrested for misbehaving through video call
Powered by Info News For You

Comments
Post a Comment